എരുമേലിയെലെ കരുണാമയീ
സ്വാമി സംഗീതം
Erumeliyile Karunamayee (Swami Sangeetham)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംശുഭ പന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: March 06 2022 14:49:54.
സ്വാമി തിന്തകതോം...
അയ്യപ്പ തിന്തകതോം...
സ്വാമി സ്വാമി സ്വാമി തിന്തകതോം...

എരുമേലിയിലേ കരുണാമയനേ...
ഏകദന്തസോദരനേ വരുന്നേ...
വേട്ടവിളി കേട്ടു ഞങ്ങള്‍ ഉണര്‍ന്നേ
പേട്ട തുള്ളി നേര്‍ച്ചയിട്ടു തൊഴുന്നേന്‍

തപ്പു ചെണ്ട തകിലു മേളമുയര്‍ന്നേ
സപ്തവര്‍ണ്ണമിട്ട ദേഹമുലഞ്ഞേ
പകമറന്ന് സമതയോടെ അണഞ്ഞേ..
പടികടന്നു മനസു നമിക്കുന്നേ

കോട്ടയും കടന്നു കാട്ടിലണഞ്ഞേ..
കഠിനമായ കരിമല പിന്നിടുന്നേ....
പമ്പയില്‍ കുളിച്ചു ക്ഷീണമകന്നേ...
ഗണപതിക്കു മുന്നില്‍ വിഘ്നമുടഞ്ഞേ..

കല്ലും മുള്ളും ഉള്ള പാത മറന്നേ..
ഉള്ളിലുള്ള കന്മഷങ്ങള്‍ മറഞ്ഞേ...
ശരണ സാധകത്തിന്‍ സ്വാമി അലിഞ്ഞേ..
മതിമറന്നു വരമധുരം ചൊരിഞ്ഞേ..

അയ്യപ്പ തിന്തകതോം
സ്വാമി തിന്തകതോം
സ്വാമി സ്വാമി സ്വാമി തിന്തകതോം..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts