പൊൻചിരാതും മേഘവും
ശലഭം
Ponchirathum Meghavum (Salabham)
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംആർ എസ് ഷൈനു
ഗാനരചനഅനൂപ് മുകുന്ദൻ
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 23 2020 17:44:43.
പൊൻചിരാതും മേഘവും മാഞ്ഞു
പൊൻവസന്തം മൂകമായ് മറയും അകലെ...

സാന്ധ്യ രാഗം നീളും..

പുതുമഴയുടെ ചിരികളുമതിലൊരു
പുതു മണ്ണിൻ നറുമണമൊഴുകിടുമോർമ്മ വീണ്ടും പീലി നീർത്തുന്നു..
...
ഒഴുകി വരും തെന്നലും
മിഴിയെഴുതുമീ മഷിതണ്ടും

കനവിലൊരു വിങ്ങലായ്
തൊടികളിലെ ഈണവും

ചെറുതുമ്പിയും നറുതുമ്പയും
ചെറുതേൻ കിളിയും

തെളിനീർ വരമ്പും പൂനിലാവും
ആ വയൽവീടും

വർണങ്ങൾ മിന്നും കൈവളചിന്തും
ഓർമ്മയായ് മാഞ്ഞൊ?...

പുതുമഴയുടെ ചിരികളുമതിലൊരു
പുതു മണ്ണിൻ നറുമണമൊഴുകിടുമോർമ്മ പോലും
പാഴ്നിഴൽ മാത്രം..
...
ഈറൻ തണ്ടിൽ മൂളും
ഇരുവാൽകിളിയും കുയിലും കുനു കുറുമൊഴിമലരും...

കാടും പൂരക്കാവും
അരയാൽതണലും പടവും ചെറു
പുഴയിലെ വെയിലും...

താളത്തിൽ തുള്ളിച്ചാടും പാടത്തെ പൈയും
കുഞ്ഞിക്കാലോടും ഇടനാഴിയും
ഇളമനസ്സിൽ .. കളിചിരിയും.. അമ്മതാരാട്ടും

പുതുമഴയുടെ ചിരികളുമതിലൊരു
പുതു മണ്ണിൻ നറുമണമൊഴുകിടുമോർമ്മ പോലും
പാഴ്നിഴൽ മാത്രം..

പൊൻചിരാതും മേഘവും മാഞ്ഞു
പൊൻവസന്തം മൂകമായ് മറയും അകലെ...

സാന്ധ്യ രാഗം നീളും..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts