പദ്മതീരത്തിന്റെ കരയിൽ
ദർശന മഞ്ജരി
Padmatheerthathinte Karayil (Darshana Manjari)
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനമാധവപ്പള്ളി ഈശ്വര ശർമ്മ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംഹിന്ദോളം
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2024 15:33:55.
ശാന്താകാരം ഭുജഗശയനം
പത്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം
മേഘവർണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഭിർധ്യാനഗമ്യം
വന്ദേ വന്ദേ വിഷ്ണും ഭവഭയഹരം സർവ്വലോകൈകനാഥം

പത്മതീർത്ഥത്തിന്റെ കരയിൽ
ശ്രീ പത്മനാഭൻ്റെ നടയിൽ
ഇത്തിരി സംഗീതം കേട്ടിരുന്നൂ ഞാൻ
ഒത്തിരി ദുഃഖങ്ങളുമായി
ഒത്തിരി ദുഃഖങ്ങളുമായി...

നവരാഗ താനം പല്ലവി കേട്ട്
ശീലിച്ച കണ്ണന്റെ കർണ്ണങ്ങളിൽ
ഏഴയാം അടിയൻ കേഴുന്നതെത്തുമോ
തിരിഞ്ഞൊന്നു നോക്കുമോ ശൗരേ
എന്റെ താപങ്ങൾ ഒഴിച്ചീടുമോ...
എന്റെ താപങ്ങൾ ഒഴിച്ചീടുമോ...

തൃപ്പടിദാനമായ് നാടൊന്നു കിട്ടിയ
നിർജ്ജര സേവിതൻ നാരായണൻ
നിത്യവും സേവിച്ചു മരുവുന്നോരടിയന്റെ
ഇത്തിരി കാണിക്ക കൈക്കൊള്ളുമോ
എന്റെ സംഗീതമായ് നിറയുമോ...
പത്മനാഭാ...അനന്തപുരേശാ...
പത്മനാഭാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts