തൃപ്രയാർ വാഴും
ദർശന മഞ്ജരി
Thripprayaar Vaazhum (Darshana Manjari)
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനമാധവപ്പള്ളി ഈശ്വര ശർമ്മ
ഗായകര്‍സുദീപ് കുമാർ ,രവിശങ്കർ ,വിധു പ്രതാപ് ,എ ആർ വനമാലിദാസ് ,ജോബ് കുര്യൻ ,പാമ്പുമേക്കാട്ട് നാഗരാജൻ
രാഗംധര്‍മവതി
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2024 15:24:04.
തൃപ്രയാർ വാഴും ശ്രീരാമാ നിൻ
തൃച്ചേവടികൾ കൈതൊഴുന്നേൻ
നിത്യവും ശ്രീരാമ നാമജപത്താലെ
നിൻ തിരുനടയിൽ നിൽപ്പൂ ഞാൻ
നിൻ തിരുനടയിൽ നിൽപ്പൂ
ശ്രീരാമാ നിൻ തിരുനടയിൽ നിൽപ്പൂ

നിന്നുടെ പാദുക പൂജയിലമരും
കൂടൽമാണിക്യ സ്വാമിയും
പായമ്മലപ്പനും മൂഴിക്കുളം തേവരും
അകമ്പടിയായ്മേവും ദാശരഥേ

എന്നുടെ ജീവിത വീഥിയിലെന്നും
ചാപവും തൂണിര ബാണവുമായ്
ഭവസാഗരതരണ ബോധമായ് വരണം
കാലകാലം വരെയും സീതാപതേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts