മുരുകാ മുരുകാ
സർഗ്ഗ തീർത്ഥം
Muruka Muruka (Sargga Theertham)
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംകെ എം ഉദയൻ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംശിവരഞ്ജനി
ഗാനത്തിന്റെ വരികള്‍
Last Modified: April 06 2021 09:13:30.
 
മുരുകാ മുരുകാ മുരുകാ... വേലഴകാ അഴകാ അഴകാ..
തങ്കത്തമിഴ്ച്ചോല നീന്തിയെത്തും പഴനിയപ്പാ..
തിങ്കൾത്തിളക്കമോലും തിരുപ്പരങ്കുണ്ട്രമപ്പാ..
നീയുലകിൻ്റെ ആറുമുഖം.. അവ്വയ്യാറിൻ്റെ ജ്ഞാനപ്പഴം.. (മുരുകാ)

ശരവണനേ തിരുവടിവേലാടിവായോ..
ശിവസുതനേ പഞ്ചാമൃതമധുരം തായോ.. (ശരവണനേ)
ഉലകുടയപ്പെരുമാളേ ഉദയക്കനിയേ.. (2)
ഉരിയാട്ടത്തരിവെട്ടം നീട്ടിത്തായോ..
ഹരിപ്പാട്ടുതിരുക്കോവിൽ ദർശനം തായോ..
ഹര ഹരോ ഹര ഹരോ ഹര ഹരോ ഹര..
ഹര ഹരോ ഹര ഹരോ ശിവസംഭവനേ.. (ഹര ഹരോ) (മുരുകാ)

ഷണ്മുഖനേ തങ്കത്തേരേറിവായോ..
തൈപ്പൂയപ്പാൽക്കാവടിയാട്ടം തായോ.. (ഷണ്മുഖനേ)
സുരസേനാനായകനേ മയിൽവാഹനനേ.. (2)
വരഭാഗ്യത്തെളിനീരിൽ നനയിയ്ക്കേണേ..
പെരുന്നയിൽ തിരുക്കോവിൽ വാഴും ഗുഹനേ..
(ഹര ഹരോ) (മുരുകാ)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts