അമ്പലകല്പടവിൽ
ജയഗീതിക
Ambalakkalppadavil (Jayageethika)
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംലക്ഷ്മി ജയചന്ദ്രൻ
ഗാനരചനഎസ് മനോഹരൻ
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 03 2022 10:39:56.
 അമ്പലക്കൽപ്പടവിൽ.... അന്നു നീ നിന്ന നാളിൽ... (2)
അതു വഴി വന്നതാരോ..അനുരാഗമോ... അഭിലാഷമോ
ആയിരം മോഹങ്ങൾ തൻ മാരിവില്ലോ..
പറയൂ.. പ്രിയസഖി നീ... പറയൂ.. പ്രിയസഖി നീ...
(അമ്പലക്കൽപ്പടവിൽ.....)


ഈറനും മാറി നീ ഇതു വഴി വന്നപ്പോൾ
ഇടനെഞ്ചിൽ ഇടയ്ക്കയോ ഇടതൂർന്ന മഴയുടെ സംഗീതമോ... (2)
അറിയാതെ അറിഞ്ഞു നാം പ്രിയസഖീ..പ്രിയസഖീ..
(അമ്പലക്കൽപ്പടവിൽ....)

തേൻകുടങ്ങൾ പേറി മാവുകൾ നിന്നൂ
നാമത്തിൻ ചോട്ടിൽ... ഒരുമിച്ചു നിന്നൂ
വാസന്തകാലത്തിൻ മധുമേളയിൽ
വാനവും ഭൂമിയും ചേർന്നുനിന്നൂ
ആരാരും കാണാതെ പങ്കുവച്ചു..മധുരം..
ആയിരം പൂവുകൾ സാക്ഷി നിന്നു ..സാക്ഷി നിന്നു ..
(അമ്പലക്കൽപ്പടവിൽ.....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts