കരിപ്പൂക്കാവിലമ്മേ
ഗ്രാമീണഗാനങ്ങൾ വാല്യം I
Karippookkaavilamme (Grameena Gaanangal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംവിദ്യാധരൻ
ഗാനരചനമുല്ലനേഴി
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 03 2020 16:39:47.

കരിപ്പൂ കാവിലമ്മേ
കര്‍ക്കിടക വാവു വരുന്നേ.
കരിപ്പൂ കാവിലമ്മേ
കര്‍ക്കിടക വാവു വരുന്നേ.
കരിമാന കുടക്കിഴിൽ
തിറനാളെഴുന്നെള്ളുന്നേ.. (കരിപ്പൂ )

പിറന്നാൾ അടുത്തു വരുന്നേ
പിറന്നാൾ അടുത്തു വരുന്നേ
തിരയാട്ട തിരുമുറ്റത്ത് കുരുത്തോല
പന്തലു തീർന്നേ (കരിപ്പൂ )

ചിറവരമ്പ് കടന്നു ചെന്ന്
നാംകുളത്തിൽ കുളിച്ചു വന്ന്(ചിറ )
ചിരുതേവി ചമയടി നീ പെണ്ണെ
കാമാച്ചി പെണ്ണാളെ (ചിരു).. (കരിപ്പൂ )

ചെമ്പട്ടു ഞൊറിഞ്ഞുടുത്തു
കുമ്പിട്ടു കുറി വരച്ച്(ചെമ്പട്ട് )
ചെംപുലരി പെണ്ണിനൊപ്പം
കുളിച്ചു വാ പെണ്ണാളേ(ചെമ്പുലരി )(കരിപ്പൂ )

കരിങ്കൂള പൂക്കൾക്ക് എന്തിന്
കണ്ണുകടി കണ്ണാളെ(കരിങ്കൂള )
കാതോളം കണ്ണെഴുതേടീ
കാമാച്ചി പെണ്ണാളെ (കാതോളം )
കരിപ്പൂ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts