വിശദവിവരങ്ങള്‍ | |
വര്‍ഷം | 1959 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ റാണി |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 01 2020 12:50:17.
മാവേലിപ്പാട്ടുമായ് മാമലനാട്ടിലേ യ്ക്കാവണിമാസമേ പോരൂ നീ മാവേലിപ്പാട്ടുമായ് പോരൂ നീ ഒന്നാകും കുന്നിലെ മൂന്നു മുൾക്കാടുകൾ ഒന്നാകും പൊന്നോണനാളേ വാ ആവണിപ്പൂവു പോൽ മാമലനാടിതിൻ ആശകൾ പൂവിടും നാളേ വാ കഞ്ഞിയ്ക്കുരിയരി കാണാത്തൊരിന്നിന്റെ പഞ്ഞമൊടുങ്ങുന്ന നാളേ വാ മഞ്ഞക്കിളികൾ പോൽ കുഞ്ഞുങ്ങളൂഞ്ഞാലിൽ കൊഞ്ഞിക്കുഴഞ്ഞാടും നാളേ വാ പൊന്നാര്യൻ പാകിയ കൈകൾക്ക് കൊയ്യുവാൻ പുന്നെൽ കതിരുമായ് നാളേ വാ ജീവിതകാകളി പോലവേ പൊന്നോണ പ്പൂവിളി പൊങ്ങിടും നാളേ വാ... | |