നെയ്യമൃതർപ്പിച്ച്
ഓംകാരം
Neyyamrutharpichu (Omkaaram)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംകെ എസ്‌ വെങ്കടേഷ്‌
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംഹംസാനന്ദി
ഗാനത്തിന്റെ വരികള്‍
Last Modified: November 13 2022 11:25:41.
നെയ്യമൃതർപ്പിച്ചു തിരുമുഖം പാർക്കുന്നേൻ
പയ്യന്നൂർ പെരുമാളേ...
അഭയമുദ്രാങ്കിതാ നീ തൃക്കൺ പാർത്താലും
അടിയനേ ഇനി നീളേ...

പൊന്നുഷ പൂജയ്ക്ക് വന്നു ഞാൻ കൂപ്പുമ്പോൾ
നിന്നണി കൺകോണിൽ ഷൺമുഖനേ...
പാറങ്ങാട്ടമ്മയിൽ പണ്ടു പകർന്നൊരാ
കാരുണ്യം കാണുവാൻ കനിഞ്ഞിടണം
സ്നേഹ പാരമ്യം കാണുവാൻ കനിഞ്ഞിടണം

പുണ്യമായുള്ളൊരു ആരാധനയ്ക്കു ഞാൻ
വന്നു മടങ്ങീടുമ്പോൾ ശ്രീ ഗുഹനേ
എന്നകത്തളത്തിലേക്ക് ഒരു ദീപവും തിരിയും
തന്നനുഗ്രഹിച്ചയക്കണേ
കൂടെ വന്നു നീയെന്നും തുണയരുളേണേ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts