പൂമിഴിയിൽ നീ പൂക്കാലം തീർക്കേ
പ്രണയദൂത്
Poomizhiyil nee pookkalam theerkke (Pranayadoothu)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംസജാത് ദേവൻ
ഗാനരചനബിജു വി ഗോപാൽ
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 03 2022 06:27:09.
പൂമിഴിയിൽ നീ പൂക്കാലം തീർക്കേ
പൂന്തെന്നൽ വാർമുടി തെല്ലൊന്നുലയ്ക്കെ..
മേഘരാഗങ്ങളായ് മണ്ണിൽ പൊഴിയുമീ
മുത്തുകളാകെയും നിന്റെ
പ്രണയവിചാരങ്ങളല്ലേ...
(പൂമിഴിയിൽ....... )

ഈറൻനിലാവിൽ ഈ കുളിർ കാറ്റിൽ
ഒരുമാത്രയെങ്കിലും നിന്റെ കിനാവിൽ (2)
ഞാൻ വന്നണഞ്ഞോ..
ഞാൻ വന്നണഞ്ഞോ നിൻ പൂങ്കവിൾചാരെ
മൂകമൊരോർമ്മയായ് പെയ്തോഴിഞ്ഞോ (2)

നീയറിയാതെ നിൻ നിഴലറിയാതെ
ഈ വഴിത്താരയിൽ ഞാൻ കാത്തുനിൽക്കേ (2)
പോയ്മറഞ്ഞോ നീ.
പോയ്‌മറഞ്ഞോ നീ വെണ്മഞ്ഞിളം മാറിൽ
സാന്ദ്രമൊരീണമായ്‌ ചോർന്നു പോയോ.. (2)
(പൂമിഴിയിൽ....... )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts