അറിയാതെ എൻ മൺദീപമേ
പ്രണയദൂത്
Ariyathe En Manideepame (Pranayadoothu)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംസജാത് ദേവൻ
ഗാനരചനബിജു വി ഗോപാൽ
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 21 2023 14:09:44.
അറിയാതെയെൻ മണിവീണയിൽ
ഉതിരും സ്വരമായ് സഖി നീ
പാടാമിനി നിനക്കായ്
സദയം വരൂ വരം തരൂ അഴകേ...
(അറിയാതെയെൻ ...)

പാവമൊരു കിളി കൂടൊഴിഞ്ഞുപോയ്
കാതരമലർമിഴിയോടെ
നെഞ്ചിലുരുകുന്ന മഞ്ഞുമഴയുടെ
നൊമ്പര നറുനനവോടെ
ഇനി വരുമോ .. മിഴിയഴകായ് ...
പതിയെ വിടരും മലരായ്...
(അറിയാതെയെൻ ...)

താനെയൊരു കണിപ്പൂകൊഴിഞ്ഞുപോയ്
താരിളം തളിരഴകോടെ
മൂകമുരുകുന്ന മൺചെരാതിലെ
സാന്ദ്രമാമൊരു ദ്യുതി പോലെ
ഇനിവരുമോ ... സ്‌മൃതിയഴകായ് ..
തരളമൊഴുകും പുഴയായ്
(അറിയാതെയെൻ ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts