വിടരാൻ തുളുമ്പി
എന്നെയും ശലഭമാക്കൂ
Vidaraan Thulumbi (Enneyum Salabhamakkoo)
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംകാവാലം ശ്രീകുമാർ
ഗാനരചനരാജീവ് നായർ പല്ലശ്ശന
ഗായകര്‍കാവാലം ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 05 2021 08:06:52.

വിടരാൻ തുളുമ്പി തുടിയ്ക്കുന്ന പൂവിൻ
ഇതളിൻ നൈർമല്യ മൃദു മേനിയിൽ
അനുരാഗ ദാഹിയായി ഒരു ചുംബനമേകാൻ
പ്രദക്ഷിണം വയ്ക്കുന്ന ശലഭമേ നീ…
(വിടരാൻ തുളുമ്പി തുടിയ്ക്കുന്ന...)

നിൻ മൃദു ചിറകിൽ മഷിക്കൂട്ട് കൊണ്ടൊരു
ചിത്രം വരച്ചിട്ടതാരോ... വർണ്ണച്ചായം രചിച്ചവനാരോ...
എന്നെയും നിൻ രൂപമാക്കി വരച്ചീടാൻ
പറയൂ നീ ചോദിച്ചീടില്ലേ... നീ അനുവാദം നേടിത്തരില്ലേ...
ആ സുന്ദരമാം രൂപത്തിൽ നിന്നെ പോൽ ഈ
ഞാനും തിളങ്ങീടട്ടെ... എൻ വർണ്ണ ചിറകു നിവർത്തട്ടെ...
നിൻ വർണ്ണ ലോകത്ത്‌ അഴകാർന്നീ ചിറകുമായി
എന്നെയും ചേർത്തീടാമോ... എന്നെ മറ്റൊരു ശലഭമാക്കീടാമോ...
(വിടരാൻ തുളുമ്പി തുടിയ്ക്കുന്ന...)

നിന്നെ ഈ പുഷ്പോദ്യാനത്തിൻ ഗഗനത്തിൽ
നൃത്തം പഠിപ്പിച്ചതാരോ... നാട്യനടനം ഗ്രഹിപ്പിച്ചതാരോ...
എന്നെയും ഈ മലർവാടിയിൻ വേദിയിൽ
ചുവടുകൾ ശീലിപ്പിക്കാമോ... ലാസ്യലയ നാട്യം പഠിപ്പിക്കാമോ...
ഒരു പൂവിൻ ദളത്തിൽ നിന്നൊപ്പമിരുന്ന് ഈ
ഞാനും രമിച്ചീടട്ടെ... എൻ ചുടുചുംബനമേകീടട്ടെ...
ഞാനും നിൻകൂടെ പൂവിൻ പരാഗണ
തേനൊന്നു നുകർന്നീടട്ടെ... നിൻ ജീവിത സഖിയായിടട്ടെ...
(വിടരാൻ തുളുമ്പി തുടിയ്ക്കുന്ന...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts