അതിർവരമ്പില്ലാത്ത നീലാംബരം
പ്രതീക്ഷയോടെ
Athirvarambillaatha Neelambaram (Pratheekshayode)
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംഗോകുൽ മേനോൻ
ഗാനരചനരാജീവ് നായർ പല്ലശ്ശന
ഗായകര്‍അനു ,പൂനം
രാഗംവൃന്ദാവന സാരംഗ
ഗാനത്തിന്റെ വരികള്‍
Last Modified: January 05 2021 08:03:46.

അതിർവരമ്പില്ലാത്ത നീലാംബരം..
അങ്ങകലേക്കു മായുന്ന സുവർണ്ണ ബിംബം
ഒഴുകുമീ പൊൻവീചിതൻ ശോഭയാലേ..
ജലരേഘബിന്ദുക്കൾ കസവണിഞ്ഞു
വാനം സ്വർണ്ണ കൊലുസ്സിട്ടു തിളങ്ങി നിന്നു
(അതിർവരമ്പില്ലാത്ത നീലാംബരം… )

അല്ലലില്ലാതെ പാറിപ്പറക്കുന്ന
കുരുവിക്കുരുന്നുകൾ കൂടണഞ്ഞു (2)
ഒരുവട്ടം വീണ്ടും ആ സന്ധ്യയെ കൈകൂപ്പി
ഗന്ധരാജൻ മുല്ല മിഴികൾ ചിമ്മി
എങ്ങോ നിന്നെത്തിയ മേഘശകലങ്ങൾ
വിണ്ണിലും മണ്ണിലും കരി പുരട്ടി
എൻറ്റെ മനസ്സിൽ.... വിഷാദത്തിൻ നോവുപാകി
(അതിർവരമ്പില്ലാത്ത നീലാംബരം… )

ഒരു നേർത്ത കാറ്റിൻ മന്ദസ്മിതം
ചിരിതൂകി തളിർമുല്ലതൻ സൗരഭ്യം (2)
മരച്ചില്ല നീഡത്തിൽ ഇണപ്പക്ഷികൾ
ചിലും കിലും താളത്തിൽ ഈണമിട്ടു
വെള്ളി വെളിച്ചത്തിൻ നിലാവൊളികൾ
മാനത്തും മുറ്റത്തും ചിരി പടർത്തി
എൻറ്റെ മനസ്സിൽ.... പുത്തൻ പ്രതീക്ഷ തൂകി
(അതിർവരമ്പില്ലാത്ത നീലാംബരം… )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts