ഈന്തപ്പനയോല
കുളിർമഴയായ് നവഗീതകങ്ങൾ
Eenthappanayola (Kulirmazhayaay Navageethakangal)
വിശദവിവരങ്ങള്‍
വര്‍ഷം ലഭ്യമല്ല
സംഗീതംമേതിൽ സതീശൻ
ഗാനരചനമേതിൽ സതീശൻ
ഗായകര്‍മനു ,മിഥുൻ ,സജിത്ത് ,ദീപിക ,അനു ,സുനിത ,രമ്യ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 19 2022 09:40:42.
 ഈന്തപ്പനയോലകാറ്റിന്റെ കൈകളിൽ
വേനലാം അറബിപ്പൊൻ മണിമാല
താലത്തിൽ അടുക്കിയപോൽ
എഴുന്നുനിൽക്കും ചില്ലിട്ട മേടകൾക്കു
സൂര്യമുഖം .. സൂര്യമുഖം
മേടകൾക്കുള്ളിലെ, മോടികൾക്കുള്ളിലെ
ജീവിത പാവങ്ങൾക്കു വിവിധ മുഖം
ഗാനമൊന്നാകിലും രാഗമൊന്നാകിലും
ജീവൽപ്പദങ്ങൾക്കു പലതാളം

അരയലിലായില്ല ആമ്പൽക്കുളമില്ല
വഴിയോരക്കൈതയില്ല വേലിപ്പടര്പ്പില്ല
കണിയാരം കാടില്ല കതിരോലപ്പാടമില്ല
മൂവന്തിയിൽ പൂക്കാൻ മുന്നാഴി മുല്ലയില്ല
എങ്കിലും അവയെല്ലാം കുടമാറ്റം നടത്തുന്ന
മലയാളി മനസ്സ് തളിർക്കും എണ്ണപ്പാടം
എത്ര മനോജ്ഞമീ മണൽനഗരം .

മെച്ചമാം ജീവിത പച്ചകൾതേടി
അക്കരപ്പച്ചയിൽ മേയുന്നവർ
ജീവിതക്കച്ചയുടെ പാവുകൾ നെയ്യുന്നു
നോവുകൾ ചിരിയാലൊളിപ്പിക്കുന്നു
ആശാനൂലുണ്ടതിൽ കോർക്കുവാൻ
പൊന്നിശൽതൻ മണിമുത്തുകളും

ജീവിത ഭാരങ്ങൾ പങ്കിട്ടു പാതിയാക്കി
പുതുനീരസങ്ങൾക്കു ജന്മം കൊടുക്കുന്നു
പൊരുത്തങ്ങളൊക്കെയും പൊരുത്തക്കേടാകുന്നു
ജീവിതവിജയം നീക്കുപോക്കാകുന്നു
രാവിന് പകലും പകലിനു രാവും
പരസ്പരം കൈനല്കി വഴിപിരിയുന്നു
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts