കല്ലുവെന്നോ നീലനിറം
കൃഷ്ണഗാഥ
Kalluvenno Neelaniram (Krishnagaadha)
വിശദവിവരങ്ങള്‍
വര്‍ഷം ലഭ്യമല്ല
സംഗീതംരവീന്ദ്രൻ തിരുവല്ല
ഗാനരചനപരമ്പരാഗതം
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 25 2023 15:49:56.
കല്ലുവേണോ നീലനിറം കോലും നല്ല കല്ലുവേണോ
നല്ല വൈരിപ്പേരോലുന്ന കല്ലുവേണമോ...
ഇന്ദ്രനീലമണിവര്‍ണ്ണം പൂണ്ടു ലക്ഷ്മി വക്ഷസ്സിലായ്
സാന്ദ്രമോദം വിളങ്ങുമക്കല്ലുവേണമോ

നാരായണ നാരായണ നാരായണ നാരായണ
നാരായണ നാരായണ രാധാഗോവിന്ദാ...

ദേവകിതന്‍ ജഠരമാ മകരത്തിൽ നിന്നുദിച്ച
ദേവകൾക്കും മോഹമേറ്റും കല്ലുവേണമോ...
ദുർഗ്ഗാ ഭഗവതിയെത്താൻ പകരമായ് കൊടുക്കായ്കിൽ
ദുർഗ്ഗമാർക്കുമെന്നായ് തീര്‍ന്ന കല്ലുവേണമോ [നാരായണ]

പശുക്കളെ പാലിക്കുന്ന നന്ദഗോപൻ ശൗരിയോടു
പിശുക്കെന്യേ വാങ്ങിയതാം കല്ലുവേണമോ...
ഗോപബാലന്മാരാം മുത്തുമാലയുടെ നടുക്കായി
ഗോപതിയായി മിന്നും കൃഷ്ണക്കല്ലുവേണമോ [നാരായണ]

വല്ലവ സ്ത്രീ നികരത്തിൽ കൂച കഞ്ജ കോരകത്തിൽ
നല്ലവണ്ണം ലസിപ്പതാം കല്ലുവേണമോ
ഇഹപരസുഖങ്ങളിൽ മുഴുകീടാൻ കെൽപ്പേറ്റുമാ
മഹാജനം ചൂടും നല്ല കല്ലുവേണമോ [നാരായണ]

ഹൃദയത്തിൽ ധരിപ്പോരെ മായാബന്ധം മുറിച്ചുടൻ
മുദബ്ധിയിലാഴ്ത്തീടുമാ കല്ലുവേണമോ
ധരിക്കുകിൽ വേണ്ടെന്നായി തോന്നീടിലും ത്യജിക്കുവാൻ
ഞെരുക്കമുണ്ടാക്കിത്തീർക്കും കല്ലുവേണമോ [നാരായണ]

കല്ലുവേണോ നീലനിറം കോലും നല്ല കല്ലുവേണോ
നല്ല വൈരിപ്പേരോലുന്ന കല്ലുവേണമോ...
ഏവം പര രക്ഷയ്ക്കായി കല്ലുവില്‍ക്കും ജോലിക്കെന്നെ
ഭവസൂനോ ദേശം തോറും ചുറ്റിപ്പിക്കുമോ

നാരായണ നാരായണ നാരായണ നാരായണ
നാരായണ നാരായണ രാധാഗോവിന്ദാ...
നാരായണ നാരായണ നാരായണ നാരായണ
നാരായണ നാരായണ രാധാഗോവിന്ദാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts