പറഞ്ഞാലും പറഞ്ഞാലും
ശരവണ ഗീതങ്ങൾ
Paranjaalum Paranjaalum (Saravana Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംആരഭി
ഗാനത്തിന്റെ വരികള്‍
Last Modified: April 01 2022 09:11:50.
പറഞ്ഞാലും പറഞ്ഞാലും പോരാത്തൊരനുഭവം
പെരുന്നയില്‍ പുലരുന്ന വൈശാഖ വൈഭവം
നിര്‍മ്മാല്യം തൊഴും നേരം തിരുമുഖം അതില്‍ സ്മേരം
നിര്‍ണ്ണയം പിന്നയോ സുരസേനാധിതന്‍ വീരം

പലനാളായി ഇരുള്‍ ചൂഴും ഹൃദയങ്ങള്‍ തെളിയിക്കാന്‍
പഴനിയില്‍ നിന്നു വന്ന ചൈതന്യമേ
പരിജനത്തിനു പൂര്‍ണ്ണ പരിരക്ഷയേകിടാന്‍
തൃപ്പെരുന്നയില്‍ വാഴുന്ന ആഗ്നേയനേ...ആഗ്നേയനേ..

ഹൃത്തികമാരുടെ മുത്തേ
മുത്തമിഴ് വാഴ്ത്തും സത്തേ
മിത്ര ജനത്തിന്‍ സ്വത്തേ
ശത്രുജനോക വിപത്തേ

ശക്തിവേല്‍ ശത്രുവിന്‍ നേര്‍ക്കെന്ന പോല്‍ ദൃഡമൂന്നീ
നില്‍ക്കുന്നതാം നിന്റെ ചിത്രവര്‍ണ്ണം
ചിത്തമാം കോവിലില്‍ ഭക്തിയാല്‍ പൂജിച്ചു
മുക്തമാകേണമീ മര്‍ത്യജന്മം...മര്‍ത്യജന്മം...

ഹൃത്തികമാരുടെ മുത്തേ
മുത്തമിഴ് വാഴ്ത്തും സത്തേ
മിത്ര ജനത്തിന്‍ സ്വത്തേ
ശത്രുജനോക വിപത്തേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts