ഓം എന്ന പ്രണവ
ശരവണ ഗീതങ്ങൾ
Om Enna Pranava (Saravana Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംരേവതി
ഗാനത്തിന്റെ വരികള്‍
Last Modified: March 23 2022 17:09:00.
ഓം ഓം
ഓം എന്ന പ്രണവമന്ത്രാക്ഷരപ്പൊരുളേതും
ഓതുവാനരുതാതെ വേധാവ് നിന്നളവ്...
ഓകം വിധിക്ക് തടവറയെന്നു വിധിയെഴുതി
ഓംകാര സ്വാമി മല ശ്രീസ്വാമി നാഥ നമ:

ഹര ഹരോ ഹര ഹര
ഹര ഹരോ ഹര ഹര

ബാലത്വമാണുവത സര്‍വ്വജ്ഞനോടുനുതനാളിത്യമോടെ
തിരുവേദാദി വര്‍ണ്ണ ഗുരു സാരത്തെയോതി
ഗുരുപരനെന്നു പുകളുടയ
ഓംകാര സ്വാമി മല ശ്രീസ്വാമി നാഥ നമ:

ഹര ഹരോ ഹര ഹര
ഹര ഹരോ ഹര ഹര

തിരുപുകള്‍ മാല അടിമലരില്‍ വെച്ചോരടിമാരുണഗിരിനാഥനും അരുളീ പരതത്വം
കാര്‍ത്തവീരാര്‍ജ്ജുനനേയും കാത്തു കാൽത്തളിര്
ഓംകാര സ്വാമി മല ശ്രീസ്വാമി നാഥ നമ:

ഹര ഹരോ ഹര ഹര
ഹര ഹരോ ഹര ഹര
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts