ശ്രീരാഗ സ്വരമാധുരിയിൽ
പ്രണയരാഗം
Sreeraga Swaramadhuriyil (Pranayaragam)
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംബിപിന്‍ മേനോന്‍
ഗാനരചനബിപിന്‍ മേനോന്‍
ഗായകര്‍അഖിൽ മധു ,പ്രിയ ആർ നായർ
രാഗംശ്രീരാഗം
ഗാനത്തിന്റെ വരികള്‍
Last Modified: May 06 2021 13:42:17.

ശ്രീരാഗസ്വരമാധുരിയില്‍ വിരിയുന്നൊരു ഗാനം
ശൃംഗാര ഭാവലയങ്ങള്‍ വിടരുന്നൊരു നടനം
ശ്രുതിമധുരം... ലയഭരിതം.. നിന്‍
കാല്‍ചിലങ്കമണിമുത്തുകള്‍ പാടും അനുപദമധുരിതസ്വരജതിപോലെ
ശ്രീരാഗസ്വരമാധുരിയില്‍ വിരിയുന്നൊരു ഗാനം
ശൃംഗാര ഭാവലയങ്ങള്‍ വിടരുന്നൊരു നടനം

താരുണ്യം തുളുംമ്പുന്ന അംഗലാവണ്യമേ
താരമ്പന്‍ പോലും മോഹിയ്ക്കുമഴകേ...
മോഹത്തിന്‍ കതിരാല്‍ ഞാന്‍ തീര്‍ത്ത മണ്ഡപത്തില്‍
മോഹനരൂപിണി നിന്‍ മോഹിനിയാട്ടം..
ഹൃദയത്തിന്‍ താളുകളില്‍ പ്രണയത്തിന്‍ പദങ്ങളാല്‍
ഹൃദയേശ്വരീ നിനക്കായ് ഹൃദയഗാനം
ശ്രീരാഗസ്വരമാധുരിയില്‍ വിരിയും നിന്‍ ഗാനം
ശൃംഗാര ഭാവലയങ്ങള്‍ വിടരും നിന്‍ നടനം

മധുകരം മീട്ടും താരശ്രുതിയില്‍ നിന്‍
മദഭരമതിഹര ഗാനാലാപനം
പ്രണയാനുഭൂതിയേകും ഗന്ധര്‍വ്വഗാനത്തില്‍
പ്രണയകല്ലോലിനിയായ് ഞാന്‍ ഒഴുകി
അകതാരില്‍ തെളിയിയ്ക്കും ആട്ടവിളക്കു ഞാന്‍
ആദ്യാനുരാഗത്തിന്നാനന്ദനടമാടും...
ശ്രീരാഗസ്വരമാധുരിയില്‍ വിരിയുന്നൊരു ഗാനം
ശൃംഗാര ഭാവലയങ്ങള്‍ വിടരുന്നൊരു നടനം
ശ്രുതിമധുരം... ലയഭരിതം.. നിന്‍
കാല്‍ചിലങ്കമണിമുത്തുകള്‍ പാടും അനുപദമധുരിതസ്വരജതിപോലെ
ശ്രീരാഗസ്വരമാധുരിയില്‍ വിരിയുന്നൊരു ഗാനം
ശൃംഗാര ഭാവലയങ്ങള്‍ വിടരുന്നൊരു നടനം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts