ഞാനൊരു ജയദേവനായിരുന്നെങ്കിൽ
ആകാശവാണി ലളിതഗാനങ്ങള്‍
Njaanoru Jayadevanaayirunnenkil (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കമുകറ പുരുഷോത്തമൻ
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: November 02 2022 12:01:00.
ഞാനൊരു ജയദേവനായിരുന്നെങ്കിൽ നിൻ
ഗാനങ്ങൾ പാടി നടന്നേനേ
ഞാനൊരു ജയദേവനായിരുന്നെങ്കിൽ നിൻ
ഗാനങ്ങൾ പാടി നടന്നേനേ
അഷ്ടപദിയിലെൻ ഇടനെഞ്ചിടയ്ക്കയായ്
കൊട്ടിപ്പാടി യുണർത്തിയേനേ ...
ഞാനൊരു ജയദേവനായിരുന്നെങ്കിൽ നിൻ
ഗാനങ്ങൾ പാടി നടന്നേനേ...

എൻറെ നിദാന്തമാം ദുഃഖങ്ങളൊക്കെയും
എങ്ങനെ അവിൽ പൊതിയാക്കും
എൻറെ നിദാന്തമാം ദുഃഖങ്ങളൊക്കെയും
എങ്ങനെ അവിൽ പൊതിയാക്കും
കല്ലും നെല്ലും കണ്ണീരിൽ കുതിർത്തു ഞാൻ
കാൽക്കലെങ്ങനെ കാഴ്ചവെക്കും
കല്ലും നെല്ലും കണ്ണീരിൽ കുതിർത്തു ഞാൻ
കാൽക്കലെങ്ങനെ കാഴ്ചവെക്കും
അതുപോലുമറിയാത്ത ഞാനാം കുചേലനെ
അണിമാറിൽ ചേർക്കുമോ കൃഷ്ണാ
അണിമാറിൽ ചേർക്കുമോ കൃഷ്ണാ...
ഞാനൊരു ജയദേവനായിരുന്നെങ്കിൽ നിൻ
ഗാനങ്ങൾ പാടി നടന്നേനേ...

ജന്മ ജന്മാന്തര മോഹങ്ങളൊക്കെ ഞാൻ
എങ്ങനെ മയിൽപ്പീലിയാക്കും
ജന്മ ജന്മാന്തര മോഹങ്ങളൊക്കെ ഞാൻ
എങ്ങനെ മയിൽപ്പീലിയാക്കും
മുള്ളും പൂവും ഭാഷയിൽ കൊരുത്തു ഞാൻ
മുൻപിലെങ്ങനെ പാടി നിൽക്കും
മുള്ളും പൂവും ഭാഷയിൽ കൊരുത്തു ഞാൻ
മുൻപിലെങ്ങനെ പാടി നിൽക്കും
അതുപോലുമഴുതാത്ത പൂന്താനമാം എന്നെ
സുരലോകം ചേർക്കുമോ കൃഷ്ണാ
സുരലോകം ചേർക്കുമോ കൃഷ്ണാ....
(ഞാനൊരു ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts