ഗുരുവായൂർ ഓമനകണ്ണനാം
മനോരമ മ്യൂസിക് സോങ്ങ്സ്
Guruvayoor Omanakkannanam (Manorama Music Songs)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജിതേഷ് നാരായണൻ
ഗാനരചനകെ സുനിത
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 28 2021 15:01:33.
ഗുരുവായൂർ ഓമനകണ്ണനാം ഉണ്ണിതൻ
നിർമ്മാല്യം കണി കാണാൻ നിൽക്കുന്നു ഞാൻ
പറയാതെന്നഴലിന്റെ കഥയെന്നുമറിയുന്നു നിൻ
തിരു മുന്നിൽ കൈകൂപ്പി നിൽക്കുന്നു ഞാൻ

ഓലക്കുഴൽ വിളിനാദമെൻ കാതിൽ
ഒഴുകി നിറയുന്നോരീവേളയിൽ
കളിയാടി നിൽക്കുന്നുണ്ടെന്റെ മനസ്സിൽ
നറുവെണ്ണ കവരുന്ന നിൻ മോഹരൂപം
അന്നേരം നിൻ ചുരുൾ മുടിയിൽ വിളങ്ങുന്ന
ഒരുമയിൽ പീലിയാകാൻ എനിക്ക് മോഹം

തിരുമുന്നിൽ കൈകൂപ്പി നിൽക്കുന്നു ഞാൻ
ദീപങ്ങൾ തെളിയും തൃസന്ധ്യയിലും
ചിരിതൂകി നിൽക്കുന്നുണ്ടടിയന്റെ മുന്നിൽ
കളഭ ചാർത്തണിയും നിൻ ചാരു രൂപം
ഒരു വേള ഞാൻ നിന്റെ തൃപ്പാദമമരുന്ന
തുളസി കതിരാവാൻ കൊതിച്ചു പോയി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts