നീ എന്ന ഗാനത്തെ
കൃഷ്ണരാഗം
Nee Enna Gaanathe (Krishnaraagam)
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംകല്ലറ ഗോപന്‍
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 31 2021 15:28:32.
നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു
പാഴ്മുളം തണ്ടല്ലയോ...ഞാൻ
പാഴ്മുളം തണ്ടല്ലയോ...
നീയെന്ന നാമത്തെ മർമ്മരം ചെയ്യുന്നൊരാലില തുണ്ടല്ലയോ... ഞാൻ
ആലില തുണ്ടല്ലയോ...
നിന്റെ കാൽപ്പാദത്തിൽ ഓർമ്മയിൽ മാത്രമാണെൻ
എന്റെയീ ജന്മ സഞ്ചാരം
എന്റെ ജീവാണുവിൽ ഓരോന്നിലും സദാ നീയൊരാൾ ഗുരുവായൂരപ്പാ...
നീയൊരാൾ ഗുരുവായൂരപ്പാ...

ഉണരുമ്പോൾ ആദ്യമെൻ കണ്ണിലേക്കെത്തുന്ന പുലരിയാണഞ്ജന വർണ്ണൻ...
ഉണ്ണുന്നരന്നത്തിൻ ഓരോ മണിയിലും
ഉണ്ടവൻ നന്ദകിശോരൻ
ഞാനറിയാതെന്റെ നാവിലെ നാദമായി
കൂടെയിന്നോളം മുകുന്ദൻ..
നിദ്ര വരാത്തൊരു പാതിരാവിൽ വന്നു
തട്ടിയുറക്കുന്ന തോഴൻ

ഉരുകുന്ന നേരം പൊഴിക്കുന്ന കണ്ണിലെ ചുടു മിഴി നീരിലും കണ്ണൻ...
വനമാല മലരായി ഞാൻ ചിരിക്കാനുള്ള
വഴിയേകിടും ഗോപബാലൻ...
ഗുരുവെന്ന ഭാവമില്ലാതെന്നോടെപ്പോഴും
ശരിയോതിടുന്ന ഗോവിന്ദൻ...
മരണത്തിലും വന്നു മുറുകെ പിടിക്കുന്ന
പരമേക ബന്ധു ശ്രീകാന്തൻ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts