വെൺ നൂലു പോലെ
ഇന്ദീവരം
Ven Noolu Pole (Indeevaram)
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംഎൻ എ പ്രസാദ്
ഗാനരചനബീന റോയ്
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 23 2021 17:24:49.
വെൺനൂലുപോലെ ഈ രാമഴ
അതിലോല ലോലം പെയ്യവേ

മനസ്സിൻ ദേവപഥങ്ങളിൽ ചന്ദ്രോദയം പോൽ നിൻ മുഖം
(വെൺനൂലുപോലെ )

ഒരു പൊൻ കിനാവിൻ തൂവലാൽ
തഴുകുന്നു നീയെൻ ജീവനെ
പ്രിയമോടെയാ പൊൻതൂവലിൽ
പ്രണയമെന്നു നിനച്ചു ഞാൻ! (വെൺനൂലുപോലെ )

ശിശിരങ്ങളെല്ലാം മായ്ക്കുവാൻ
വാസന്തമായ് നീ അണയുമോ
സൗഗന്ധികപ്പൂമഞ്ചലിൽ
നിൻ സ്നേഹ മധുരം ചാർത്തുമോ
(വെൺനൂലുപോലെ..) "
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts