അനഘേ
കാവ്യാംഗന
Anaghe (Kavyangana)
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംമേതിൽ സതീശൻ
ഗാനരചനരമ ചെപ്പ്
ഗായകര്‍മേതിൽ സതീശൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 14 2021 12:32:09.
 
അനഘേ,നിനക്കെന്ത് ഭംഗി... ...!!!
ഒരു നനുത്തില നീട്ടും മഞ്ഞിൻ്റെ തുള്ളിപോൽ
മൃദുലം , സുതാര്യം ,സമ്മോഹനം..

അമലേ, നിനക്കെന്ത് ഭംഗി..!!!
മുൾക്കാട് നീക്കി, പതിയെ ചിരിക്കും
ചെമ്പനീർ പോലെ നീ
രാഗം, വശ്യം, ഉന്മാദകം.....

അപർണേ,നിനക്കെന്ത് ഭംഗീ....!!!
ഇരുളിലും കൂട്ടാകുമമ്പിളിത്തെല്ല് പോൽ
ആർദ്രം, സൗമ്യം, ലാസ്യശോഭം......

ദേവീ,നിനക്കെന്ത് ഭംഗീ...!!!
ഇരുൾ നീക്കിയെത്തും സൂര്യൻ്റെ രശ്മി പോൽ
മുഗ്ദ്ധം, ശുദ്ധം, അതിജീവനം....

കവിതേ, നിനക്കെന്ത് ഭംഗീ,
കാലം കടഞ്ഞെടുത്തലിവോടെ നീട്ടുന്ന നറുവെണ്ണ പോലെ
ശുഭ്രം,സ്നിഗ്ദ്ധം, ഹർഷോജ്ജ്വലം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts