ആദി നാഥാ ദേവാ
ധ്വനിതരംഗം
Adi Nadha Deva (Dhwanitharangam)
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംമഹാദേവ അയ്യർ
ഗാനരചനവിജയൻ കെ കരിപ്പൊലി
ഗായകര്‍ഹരികുമാര്‍
രാഗംഹംസധ്വനി
ഗാനത്തിന്റെ വരികള്‍
Last Modified: January 01 2022 10:14:45.
 
ആദി നാഥാ ദേവാ ശ്രീ ഗണ നാഥാ
ആനൈ മുഖമാർന്ന വിഘ്‌ന നിവാരണ
ആലംബ ഹീനരാം അടിയങ്ങൾക്കെന്നും
ആശ്രയമാകണേ ശ്രീ ശങ്കരാത്മജ

(ആദി നാഥാ ദേവാ...)

മാമുനി വൃന്ദവും മാനവ വൃന്ദവും
മടിയാതെ സ്തുതിച്ചങ്ങനുദിനം കൂപ്പുന്ന
മലമകൾ സുതനെ ലംബോദര സ്വാമി
മമ ഖേദം തീർക്കണേ മഹിത ഗുണാകര

(ആദി നാഥാ ദേവാ...)

കൈതവമില്ലാതെ കരതാരിൽ ചേർക്കുന്ന
മയിൽ വാഹന ദേവൻ സോദരനെ
കൈകളിൽ നൽകുവാൻ അഴലിൻ മലർ മാത്രം
കൈവിടൊല്ലേ സർവ്വ വിഘ്‌ന നിവാരണ

(ആദി നാഥാ ദേവാ...)

സ രി ഗ രി ഗ പ ഗ പ നി പ നി സ സ നി പ ഗ പ നി ആദി നാഥാ ദേവാ...

ഗ പ ഗ രി സ നി സ രി ഗ പ നി സ രി സ നി പ
നി ഗ രി സ നി രി സ നി പ സ നി പ ഗ രി ഗ പ
നി ഗ രീ സാ നീ പ സ നീ പ ഗ രി ഗ പ നി ആദി നാഥാ ദേവാ...

രി സാ രി സ നി പ നി സ നീ സ നി പ ഗ പ നി പ
പ ഗ രി സ നി സ രീ ഗ പ നി സ രി ഗ രീ
രി സ നി പ നി സ നീ സ നി പ ഗ പ നി പ
പ ഗ രി സ നി സ രി ഗ രി ഗ പ ഗാ
ഗ പ നി പ നി സ നീ നി സ രി ഗ രി സ നി
പ നി സ നി സ രി നി ഗ രി സ നി രി സ നി
സ നി പ ഗ നി പ ഗ പ ഗ രി സ നി സ രി ഗ പ നി ആദി നാഥാ ദേവാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts