പന്തള നാഥൻ
ധ്വനിതരംഗം
Panthala Nadhan (Dhwanitharangam)
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംമഹാദേവ അയ്യർ
ഗാനരചനവിജയൻ കെ കരിപ്പൊലി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംഹംസാനന്ദി
ഗാനത്തിന്റെ വരികള്‍
Last Modified: January 01 2022 04:53:18.

പന്തളനാഥൻ ശ്രീ പരമേശ്വരൻ
പന്നഗഭൂഷണൻ ഓംകാരമൂർത്തി
പവിത്രമാകുന്നു അച്ചന്കോവിലാറും
പവിത്രമാം പദതളിർ സ്പര്ശനത്താൽ തിരു ദർശനത്താൽ

( പന്തളനാഥൻ ........)

അരളിപ്പൂക്കളും വിൽവ്വദളങ്ങളും
അർപ്പിച്ചു പൂജിക്കും പാദാരവിന്ദങ്ങൾ
അമ്പിളിക്കല ജടയിൽ ചൂടുന്ന തമ്പുരാൻ
അകതാരിൽ വെഞ്ചുമരിൽ ചിത്രമായി പിന്നെ നടനമാടി
( പന്തളനാഥൻ ........)

ഗംഗാധരാ...........
ഗംഗാധരാ ശിവ ശങ്കരനെ ഒരു
ഗംഗയായ് ഒഴുകി നീ മുക്തിയേകു
ഗഗനത്തിലായാലും ഭുവനത്തിൽ ആയാലും
ഗിരിവാസൻ ശങ്കര സോപാനം ശരണ സോപാനം
( പന്തളനാഥൻ ........)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts