പമ്പയിൽ ശുഭ കുംഭിയായി
ശരണാമൃതം
Pambayil Shubha Kumbhiyaay (Saranamrutham)
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംസതീഷ്‌ വിശ്വ
ഗാനരചനശ്യാം നെല്ലിക്കുന്ന്
ഗായകര്‍രാകേഷ്‌ ബ്രഹ്മാനന്ദന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 28 2021 15:59:10.
പമ്പാ ഗണപതേ തുമ്പം അകലണേ
മോദം വന്നീടണേ ഗജമുഖനേ

പമ്പയിൽ ശുഭ കുംഭിയായി
അന്‍പൊടു നരർ കുമ്പിടും
തുമ്പിചേർന്നുടൽ കണ്ടുവേണം
ഉണ്ണിയായി ത്രിസന്തതം
ഇരുമുടി കെട്ടിലിന്റെ മനം നിറഞ്ഞു
ദുരിതങ്ങളെല്ലാം മെല്ലെ വഴിയകന്നു
പമ്പാ ഗണപതിയേ... പാവന ഗുണനിധിയേ...
വിഘ്നമകറ്റുക വിഘ്നേശ്വരനേ ഭൂതഗണാധിപനേ

ഹൃദയമാം കുമ്പിളിൽ നിറയണം കറുകയായി
നാളികേരമായുടയാൻ തിരുമുമ്പിൽ വന്നു ഞാൻ
ശക്തി വിനായക ശത്രു വിനാശക
സിദ്ധി വിനായക പാലയമാം

നിൻ രൂപമെന്നുമുള്ളിൽ മോദമായി നിറയണേ..
ഗജമുഖനേ ശിവസുതനേ ഇരുമുടി കാക്കുക നീ
ഗജമുഖനേ ഗിരിസുതനേ ഇരുമുടി കാക്കുക നീ
ഗ ഗ രി ഗ മ പ ഗ , ഗ ഗ രി ഗ മ പ ഗ
ഗ ഗ രി രി സ സ നി നി ധ ധ നി നി സ സ രി രി

വിഘ്നമെല്ലാമകലുവാൻ നിറയണം മന്ത്രമായി
തുമ്പമുള്ളിൽ ഒഴിയുവാനായി ശംഖ നാദം ചൊരിയണം
ആ... ആ... ആ.....

അഷ്ട ലഗ്ന വിനായക
കർമ്മ ദോഷ വിനാശക
നിത്യ സത്യ നിരാമയാ പാലയമാം
നിൻ നാമമെന്നുമുള്ളിൽ ഇമ്പമായി നിറയണേ
ഗുണനിധിയേ...ഗണപതിയേ...
സ്വരലയമാവുക നീ...
ഓം................
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts