സന്നിധാനത്തിൽ
ശരണാമൃതം
Sannidhanathil (Saranamrutham)
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംസതീഷ്‌ വിശ്വ
ഗാനരചനശ്യാം നെല്ലിക്കുന്ന്
ഗായകര്‍റജി ശിവദാസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 28 2021 15:56:37.
സന്നിധാനത്തിൽ തിരുസന്നിധാനത്തിൽ
കതിരവനുണരുകയായി
പുലർ മഞ്ഞിൽ നീരാടി തൊടുകുറി അണിഞ്ഞു ഞാൻ
കരിമലയേറുകയായി സ്വാമി മമ മനമുണരുകയായി

ചുമലിലെ ഇരുമുടി കെട്ടുകൾക്കുള്ളിൽ ഞാൻ
കരുതി നിൻ ഇഷ്ട നൈവേദ്യം
പതിനെട്ടു പടികളും താണ്ടി ഞാൻ അണയുമ്പോൾ
ദർശന സൗഭാഗ്യം തരണേ സ്വാമി
തവ തിരുചരണം ശരണം സ്വാമി
ലോകവീരം മഹാപൂജ്യം
സർവ്വരക്ഷാകരം വിഭും
പാർവ്വതി ഹൃദയാനന്ദം
ശാസ്‌താരം പ്രണമാമ്യഹം

പടരുമീ ആഴിയിൽ ഉരുകുന്ന നെയ്യിലെൻ
മനസ്സിനെ സ്ഫുടം ചെയ്യണേ
സകല പാപങ്ങളും നീക്കിയെൻ ദേഹിയേ
അരികിൽ നീ പുൽകിടേണേ ശബരീശാ
തവ ശരണപദം...അഭയം സ്വാമി
പാണ്ഡ്യേശ വംശതിലകം
കേരളേ കേളിവിഗ്രഹം
ആര്‍ത്തത്രാണപരം ദേവം
ശാസ്താരം പ്രണമാമ്യഹം

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts