ഒരു ചെറു കരിമേഘ
മനസ്സിൽ ഒരു മിഥുന മഴ
Oru Cheru Karimegha (Manassil Oru Midhuna Mazha)
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംമഹാദേവ അയ്യർ
ഗാനരചനമനോഹര വർമ്മ രാജ
ഗായകര്‍ഭാവന ബാബു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 10 2022 09:01:15.
 
ഒരു ചെറുകരിമേഘചീന്തില്‍
ഒരു തൂമിന്നലിന്നൂഞ്ഞാലില്‍
മഴയുടെ കളിയാട്ട തിരനോട്ടം, മയിലാട്ടം

ഇലയുടെ തളിരിന്‍ മൃദുമുഖബിംബം കുളിരണിയും
മഴയുടെ ഹൃദയം സാനന്ദാമൃതം പൊഴിയും
അലകടലിന്നും ഹര്‍ഷം നുരയിടും
വേഴാമ്പല്‍ മോഹം പൂവണിയും സ്‌നേഹനീരണിയും

മലയുടെ മുകളില്‍ മഴമേഘക്കൂട്ടം കുടചൂടും
പുഴയുടെ മാറില്‍ പുളിനങ്ങള്‍ തേടും സ്വരജതികള്‍
ഇളവെയിലിനു നാണം തളിരിടും
മാരിവില്ലിനു മഷിയെഴുതും വര്‍ണ്ണമഷിയെഴുതും...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts