നിറനിലാ നർത്തന
സ്വപ്നാടനം
Niranilaa Narthana (Swapnaadanam)
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംസ്റ്റീവ് മാത്തൻ
ഗാനരചനഡോ ബാബു ജീസസ്
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 16 2022 02:28:07.
നിറനിലാ നർത്തന ശാലയിലിന്നലെ
കിലുകിലുക്കം കേട്ട് ഞാനുണർന്നു....
കിനാവിൻ നൂപുര വാതിലിലെന്തിനോ
വെള്ളലരിപ്പൂക്കൾ ചിരിച്ചു നിന്നു,
ചിരിച്ചു നിന്നു,

സ്വപ്നാടനങ്ങളിൽ എന്നുമൊരോർമ്മതൻ
സോപാന സംഗീത നടയിൽ
എന്നാത്മഹർഷ പ്രാകാരങ്ങളിൽ പൂജാ-
മന്ത്ര തരംഗമായ് നിറഞ്ഞു നിന്നു
നിറഞ്ഞു നിന്നു ..,

സന്ധ്യാരാഗങ്ങൾ മാനത്ത് ചാർത്തിയ
സിന്ദൂരവർണ്ണങ്ങൾ പടരുമ്പോൾ
എന്നോർമ്മ പുൽകിയ രാഗാർദ്ര നിമിഷങ്ങൾ
തപ്ത നിശ്വാസമായ് ഉതിർന്നു വന്നു
ഉതിർന്നു വന്നു
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts