തൃപ്പാളൂരപ്പാ നിന്റെ
തൃപ്പാളൂരപ്പൻ
Thrippaaloorappa Ninte (Thrippaaloorappan)
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനമേതിൽ സതീശൻ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 02 2022 02:17:39.
 തൃപ്പാളൂരപ്പാ നിന്റെ
തൃപ്പാദപത്മത്തിലെന്റെ 
കുമ്പിട്ടു നിവരുന്ന ജന്മപുണ്യം
പങ്കിട്ടു വളരുന്ന കർമ്മപ്പുണ്യം
തൃപ്പാളൂരപ്പാ.. തൃപ്പാരിനപ്പാ..

(തൃപ്പാളൂരപ്പാ)

മോഹങ്ങൾ മുഴുക്കാപ്പഴിച്ചുകൊണ്ടും
കേമവിചാരങ്ങൾ തിടമ്പൊഴിഞ്ഞും
സർവ്വവും നീയെന്ന സരളസത്യത്തിന്റെ
ചുറ്റിലും മനസ്സുകൾ വലത്തു വച്ചു..
മൂപ്പാരിനാധാരമൂർത്തിക്കു മുൻപിൽ
കർപ്പൂരദീപങ്ങൾ തൊഴുകൈകളായ്..
തൃപ്പാളൂരപ്പാ.. തൃപ്പാരിനപ്പാ..
(തൃപ്പാളൂരപ്പാ)

ദേവന് നേദിക്കാൻ തിരുവില്ലകം, ഭക്ത
മാനസമെന്നകം  സ്വരവല്ലകം
ചിന്തകൾ കോർത്തൊരു പന്തുവരാളിയിൽ
ഒരു ഗാനഹാരം ഞാൻ ചാർത്തിടുമ്പോൾ
ജടമുടിക്കെട്ടിൽനിന്നൊരു ഗംഗയൊഴുകുന്നു
പുണ്യംപോലൊരു ഗായത്രിയായ്...
തൃപ്പാളൂരപ്പാ.. തൃപ്പാരിനപ്പാ..
(തൃപ്പാളൂരപ്പാ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts