നീയാരോ മഴവിൽ കനവോ
നീയെൻ നെഞ്ചിൽ
Neeyaro mazhavil kanavo (Neeyen Nenjil)
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംഅനുരാഗ് വിനോദ്
ഗാനരചനരഞ്ജിത്ത് രമേഷ്
ഗായകര്‍അമൽ സി അജിത്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 03 2022 06:24:01.
നീ.. യാരോ, മഴവിൽ കനവോ
ജീവനിൽ അണയും ശലഭമോ
ഞാ..നോരോ ഇതളായ് വിടരെ
പാറുമോ മഴപോൽ അരികെനീ

ജനലഴിയിഴ വഴി പറയുമിതൊരു വരി
തെരു തെരെ ഇവളിലെ പ്രണയമിതറിയുമേ
പല കുറി തിരയുമി മിഴികളിലൊരു മൊഴി
നനു നനെ യെഴുതിയ ഹിമ മണി മലരുകൾ

താ... അനുദിന മഴാ..
നാം.. നനയുക ഇതാ..
ദൂരെ..പോകല്ലേ.. മായല്ലേ.. ഞാനില്ലേ..
താനെ... വാടല്ലേ.. വീഴല്ലേ..ഞാനില്ലേ...


നഗരങ്ങളിലൂടെ.. കാണാ ദൂരം.. നീളെ
പകലിൻ ചിരിയോടെ, നീയോ ചാരെ
കളിമൺതരിപോലെ..നമോ തീരം.. ചേരെ
കടലിൻ കരമാകെ, മൂടും മെല്ലെ

ഒരു ചെരാ തുമായ് വരൂ പുലരികളെ നെഞ്ചിൽ
തണു വിരൽ തൊടു പ്രഭാ മയമറിയെ പയ്യെ
യുഗമിതേ വീണ്ടുമീ നിഴലിലായ് ചേരണേ
അതിരഴാ പാതയിൽ പാറാൻ മനം
ദൂരെ..പോകല്ലേ.. മായല്ലേ.. ഞാനില്ലേ..
താനെ... വാടല്ലേ.. വീഴല്ലേ..ഞാനില്ലേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts