മുകിലിഴ കണ്ണിൽ
കുറുമ്പുള്ള കണ്ണ്
Mukilizha Kannil (Kurumbulla Kannu)
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംപ്രമോദ് സാരങ്ങ്
ഗാനരചനരഞ്ജിത്ത് രമേഷ്
ഗായകര്‍സനീഷ് ശശി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2022 08:07:37.
 മുകിലിഴ കണ്ണിൽ നാണം ചിമ്മും
കുരുനിരയലയിൽ ഈറൻ തഞ്ചും
മഴനൂലിൻ ഞൊറിയോടെ..
നിലവേകാൻ.. അരികെ നീ..
മുഴു തിങ്കൾ ഇതളു നീർത്തി വന്നു ചേർന്നു നീ
( മുകിലിഴ )

നിന്നിൽ.. പെയ്യും കാവ്യം ഞാനേ
വേവും നോവിൽ വർണ്ണമായിതാ(2)
ചാരത്തു മിന്നും ജീവന്റെ നാളം
മെല്ലെ വാനിൽ.. തോർന്നു തൂകും
ഇന്നീ രാവിൻ വെൺ താരമായ്
( മുകിലിഴ )

എന്നിൽ.. വീശും ചായം നീയേ
മഞ്ഞിൻ.. തൂവൽ ശീലയായിതാ (2)
കാണാത്ത നേരം തീരത്തു ചേരും
ഒന്നു മാറിൽ വീണു ചായും
എന്നും നീയെൻ നീലാംബലായ്
( മുകിലിഴ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts