രാവിൻ നിലാക്കായലിൽ
ഡ്രീംസ്
Raavin Nilaakkaayalil (Dreamzzz...)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംവിനീത് മോഹന്‍‌ദാസ് ,സന്തോഷ് കുമാര്‍ ,സിനു ഗീവര്‍ഗ്ഗീസ്
ഗാനരചനവിനീത് മോഹന്‍‌ദാസ് ,സന്തോഷ് കുമാര്‍
ഗായകര്‍അൻ‌വർ മുഹമ്മദ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 10 2013 10:32:42.

രാവിന്‍ നിലാക്കായലില്‍...
നിലാവായി നീ മാറവേ...
മോഹം നിറച്ചെത്തുമാ..
ഇളം തെന്നല്‍ തഴുകീടവേ...
ആദ്യാനുരാഗം...സഫലമാക്കൂ...
നീയെന്റെയുള്ളില്‍ നിറഞ്ഞു നിൽ‌ക്കൂ...
സ്വപ്നമായ് വെണ്ണതോല്‍ക്കുമഴകായ്
നീ മാറവേ....
രാവിന്‍ നിലാക്കായലില്‍...
നിലാവായി നീ മാറവേ...
മോഹം നിറച്ചെത്തുമാ..
ഇളം തെന്നല്‍ തഴുകീടവേ...

ഓര്‍ക്കുന്നുവോ...പ്രിയേ ആ നല്ല നാളുകള്‍
നാം തമ്മിലൊന്നായ് അലിഞ്ഞ യാമങ്ങള്‍...
എന്‍ വിരല്‍ കോര്‍ത്തു നീ നടന്നൊരാ വീഥികള്‍
മടിയില്‍ തലചായ്ച്ചുറങ്ങിയ നിമിഷങ്ങള്‍...
എങ്കിലും എന്നെ നീ എന്തേ മറന്നു...
രാവിന്‍ നിലാക്കായലില്‍...
നിലാവായി നീ മാറവേ...
മോഹം നിറച്ചെത്തുമാ...
ഇളം തെന്നല്‍ തഴുകീടവേ...

ഓര്‍ക്കുന്നുവോ പ്രിയേ..എന്നാദ്യ ചുംബനം
ആരാരും കാണാതെ നീ പുണര്‍ന്ന നേരം
നിന്‍ നെറുകില്‍ ഞാന്‍ ചാര്‍ത്തിയ സിന്ദൂരം മാഞ്ഞുവോ..
നിന്‍ വിരലില്‍ ഞാന്‍ അണിഞ്ഞ മോതിരം മറന്നുവോ...
എങ്കിലും സന്ധ്യ നീ എന്തേ അകന്നു...
(രാവിന്‍ നിലാക്കായലില്‍......)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts