ഉതിരുന്ന കണ്ണീർ
ഒറ്റയ്ക്ക് നിന്നെയും നോക്കി
Uthirunna Kanneer (Ottakku Ninneyum Nokki)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഉമ്പായി
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 23 2012 04:52:35.

ഉതിരുന്ന കണ്ണീർ തുള്ളികളാലേ
മണിമാല കോർത്തു ഞാൻ (2)
കൊഴിഞ്ഞു വീണ കിനാപ്പൂവുകളാൽ (2)
താലിയും തീർത്തു ഞാൻ
(ഉതിരുന്ന കണ്ണീർത്തുള്ളി…)

നീയില്ലാത്ത നിമിഷം പോലും
നീണ്ട യുഗങ്ങൾ പോലെ (2)
നിൻ മുഖ കമലം വാടിക്കണ്ടാൽ
എനിക്കു നിശീഥിനി പോലെ
പകലും നിശീഥിനി പോലെ (2)
(ഉതിരുന്ന കണ്ണീർത്തുള്ളി…)

വിട ചൊല്ലി പിരിഞ്ഞപ്പോൾ എൻ മണിവീണയിൽ
അപസ്വരങ്ങൾ മാത്രം (2)
നിന്നുടെ മിഴിയിൽ ഞാനന്നു കണ്ടു
ചുടുബാഷ്പബിന്ദുക്കൾ മാത്രം
പൊള്ളും ചുടുബാഷ്പ ബിന്ദുക്കൾ മാത്രം (2)
(ഉതിരുന്ന കണ്ണീർത്തുള്ളി…)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts