വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | ട്വിന്‍സ് ട്യൂണ്‍സ് |
ഗാനരചന | കാവ്യ മാധവന് |
ഗായകര്‍ | ജ്യോത്സന രാധാകൃഷ്ണൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 24 2012 10:29:12.
എരിഞ്ഞെന്റെ ഉള്ളില്‍ നീ അടങ്ങീടുമോ എനിക്കായ് മാത്രം വിരിഞ്ഞ പൂവേ.... ഇരുളില്‍ വിരിഞ്ഞ നീ പുലരും മുമ്പേ ഇതളായ് എന്‍ മനം വിടരും മുമ്പേ.... എങ്ങോ പൊഴിഞ്ഞുപോയി.... എന്നെ പിരിഞ്ഞു പോയി.... (എരിഞ്ഞെന്റെ ഉള്ളില്‍....) എന്നിലെ മോഹത്തിന് ഗാനമായ് നീ വന്നു എന്നിലെ സ്വപ്നത്തിന് താളമായ് നീ നിന്നു.. സുഗന്ധം തുളുമ്പുന്ന ഒരു കുഞ്ഞു പൂവായ് നീ നിറഞ്ഞു നിന്നു എന്റെ മനസ്സിനുള്ളില്‍ അന്നെന്റെ കണ്മുന്നില് നീയൊന്നു വിരിഞ്ഞിടാതെ അകലെ മറഞ്ഞിരുന്നതെന്തേ.... ഇന്നെന്റെ കണ്ണീരായ് നീ പെയ്തു തോരാതെ മനസ്സിന്റെ വിങ്ങലായ് ഞാന്‍ അറിയുന്നു നിന്നെ... (എരിഞ്ഞെന്റെ ഉള്ളില്‍....) പ്രണയത്തിന് ആഴം ഞാന്‍ അറിഞ്ഞിരുന്നു പിന്നെ അതിലുള്ള നൊമ്പരം ഞാന്‍ അറിയുന്നീ നിമിഷം കുഞ്ഞിളം ചിറകാല്‍ ഞാന്‍ തിരഞ്ഞിരുന്നു എന്നും ഹൃദയത്തില്‍ നിന് രൂപം വരഞ്ഞിരുന്നു... കാണുവാനാകാത്ത അകലത്തില്‍ അകന്നുപോയ് നീ വിരഹത്തില്‍ ഞാന്‍ മാത്രമായി... വേനലിന് വിങ്ങലോ..ഭൂമിയില്‍ ജീവിതം ആരോ പറഞ്ഞൊരു കളിവാക്കു പോലെ... (എരിഞ്ഞെന്റെ ഉള്ളില്‍....) | |