നരകവൈരിയാം
ഹന്തഭാഗ്യം ജനാനാം
Narakavairiyaam (Hanthabhaagyam Janaanaam)
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപരമ്പരാഗതം
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2012 05:52:06.
 
നരകവൈരിയാം അരവിന്ദാക്ഷന്റെ
ചെറിയ നാളത്തെ കളികളും
തിരുമെയു് ശോഭയും കരുതി കൂപ്പുന്നേന്‍
അരികേ വാ ഉണ്ണി കണികാണ്മാന്‍

കണികാണും നേരം കമലനേത്രന്റെ
നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തി
കനകക്കിങ്ങിണി വളകള്‍ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ

മലര്‍മാതിന്‍ കാന്തന്‍ വസുദേവാത്മജന്‍
പുലര്‍കാലേ പാടി കുഴലൂതി
കിലുംകിലേ എന്നു കിലുങ്ങും കാഞ്ചന -
ച്ചിലമ്പിട്ടോടിവാ കണികാണ്മാന്‍

ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളെ മേച്ചു നടക്കുമ്പോള്‍
വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണന്‍
അരികേ വാ ഉണ്ണി കണികാണ്മാന്‍

ബാലസ്ത്രീകള്‍ടെ തുകിലും വാരിക്കൊണ്ടര -
യാലിന്‍ കൊമ്പത്തിരുന്നോരോ
ശീലക്കേടുകള്‍ പറഞ്ഞും ഭാഷിച്ചും
നീലക്കാര്‍വര്‍ണ്ണാ കണികാണ്മാന്‍

എതിരേ ഗോവിന്ദന്നരികേ വന്നൊരോ
പുതുമയായുള്ള വചനങ്ങള്‍
മധുരമാംവണ്ണം പറഞ്ഞും താന്‍
മന്ദസ്മിതവും തൂകി വാ കണികാണ്മാന്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts