വാകച്ചാർത്ത്
ഹന്തഭാഗ്യം ജനാനാം
Vaakachaarthu (Hanthabhaagyam Janaanaam)
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംകുന്നകുടി വൈദ്യനാഥന്‍
ഗാനരചനഎം പി ശിവം
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 06 2012 03:52:24.

പുലരാനേഴര നഴികയില്‍ കാറ്റിന്‍
ചലനത്തിലൂടെ നീന്തി വരും
(പുലരാനേഴര )
പുളകാങ്കുരം നല്‍കും ശംഖനാദം (2)
നിദ്രാനില മാറ്റി കണ്ണും തുറന്നീടും - കണ്ണും തുറന്നീടും

മേല്‍ശാന്തി സ്നാനം കഴിഞ്ഞു വന്നു
പരമാത്മാ ഭഗവാന്റെ ശ്രീകോവിലില്‍
ആത്മാര്‍ത്ഥ ഭക്തിപൂര്‍വ്വം തുറന്നു
അഴകില്‍ വാകച്ചാര്‍ത്തിന്നൊരുങ്ങി (2)

കേശവനുണ്ണിക്കണ്ണന്റെ രൂപം
കേശാദിപാദം എണ്ണ തേച്ചു
(കേശവനുണ്ണി )
വാസനവാകപ്പൊടി ചാര്‍ത്തി - വാകപ്പൊടി ചാര്‍ത്തി
വാസുദേവന്‍ മേനി നീരാട്ടി

ഒരു ശുദ്ധവസ്ത്രം കൊണ്ടുടനേ തന്നെ
തിരുമുടി തോര്‍ത്തി ദേഹം തുടച്ചു
ഗുരുവായൂരപ്പന്റെ മോഹനമാം (2)
മലര്‍മേനിയാകെ അലങ്കരിച്ചു

നെറുകയില്‍ പീലി നിരകെട്ടി
നെറ്റിയില്‍ കസ്തൂരിത്തിലകമിട്ടു
കറുകറെ അഞ്ജനം കണ്ണെഴുതി
കനകക്കുണ്ഡലം കാതിലിട്ടു (2)

മുത്തുപ്പതക്കം കഴുത്തിലണിഞ്ഞു
മോഹനപ്പൊന്‍ വള കയ്യില്‍ കിലുങ്ങി
കൗസ്തുഭമാല മണിമാറില്‍ - കൊച്ചു
കാലില്‍ കിങ്ങിണി നിരമിന്നി (2)

അരിമുല്ലമാലികാനിര പോലെ - ഇതില്‍
അരയില്‍ പൊന്നരഞ്ഞാണ്‍ വിളങ്ങി
(അരിമുല്ല )
നാരായണാ ഗോവിന്ദാ
എന്ന തിരുനാമസ്തോത്രം എങ്ങും മുഴങ്ങി - ഹരി
(നാരായണാ )
നാരായണാ നാരായണാ ഹരി നാരായണാ

നാനാവിധമായ നൈവേദ്യങ്ങള്‍
നന്നായു് നിവേദിച്ചു പൂജ ചെയ്തു
(നാനാവിധമായ )
ശ്രീനാഥദേവന്‍ വരപ്രസാദം (2)
നാം സദാ സേവിച്ചു പുണ്യം നേടാന്‍

പ്രത്യേകം തീര്‍ത്ഥക്കിണറേഴും
എന്നും നിസ്തൂല സൗഖ്യപ്രദമാണു്
അത്യന്ത രോഗപീഡ മാഞ്ഞിടും
ആദിത്യകിരണത്താല്‍ ഇരുള്‍ പോലെ

അരവിന്ദാക്ഷന്റെ രൂപം കണ്ടു
ഭക്തി ആനന്ദ ബാഷ്പം കണ്ണില്‍ കവിഞ്ഞു
(അരവിന്ദാക്ഷന്റെ )
‌നരജന്മപാപം നശിച്ചു - പാരില്‍
ചിരകാലം സൗഭാഗ്യമോടു് വാഴാന്‍ - പാരില്‍
ചിരകാലം സൗഭാഗ്യമോടു് വാഴാന്‍

ഗുരുവായൂരപ്പാ തുണ നീ
ഗുരവായുരപ്പാ ഗതി നീ
കരുണാസാഗരാ ചാരുമൂര്‍ത്തേ
അരുളേണം വരമെന്നും ഭഗവാനേ (3)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts