കണികണ്ടു
അയ്യപ്പഗാന സമാഹാരം
Kani Kandu (Ayyappa Songs Collection)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 05 2012 08:00:49.

കണികണ്ടു കണികണ്ടു കണ്ണുകള്‍ ഉണരുമ്പോള്‍
മനികണ്ഠാ നീയുള്ളില്‍ നിറയേണമേ...
അണിയായി തിരുനാമശരണങ്ങള്‍ വിളിക്കുമ്പോള്‍
തണലായി തുണയായി അണയേണമേ....
എന്നില്‍ അണയേണമേ....
(കണികണ്ടു...)

തൊഴുതിട്ടും തൊഴുതിട്ടും തീരാത്ത മോഹങ്ങള്‍
അവിടുത്തെ ശ്രീലകം പൂകി....(തൊഴുതിട്ടും...)
ആയിരം നിറദീപമായ് തെളിഞ്ഞിടുമ്പോള്‍
ആ മുഖകാന്തി ഞാന്‍ കണ്ടു..
കണ്ണില്‍ ആനന്ദബാഷ്പം നിറഞ്ഞു...
(കണികണ്ടു...)

തിരുനാമം ചൊല്ലിച്ചൊല്ലി കൊതിതീരാതെന്‍ മനം
അവിടുത്തെ ശ്രീകോവില്‍ പൂകി...(തിരുനാമം...)
ആയിരം നിറപൂക്കളാൽ തെളിഞ്ഞിടുമ്പോള്‍
ആ പദകാന്തി ഞാന്‍ കണ്ടു...
കണ്ണില്‍ ആനന്ദ ബാഷ്പം നിറഞ്ഞു...
(കണികണ്ടു...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts