ശ്രീ ശബരീശാ
അയ്യപ്പഗാന സമാഹാരം
Sree Sabareesa (Ayyappa Songs Collection)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 05 2012 07:47:44.

ശ്രീ ശബരീശാ..നിന്നെ സ്തുതിച്ചോരെ
എന്നും കാത്തരുളുന്നു ഭഗവാന്‍ തുണയായി
(ശ്രീ ശബരീശാ.......)
മാറില്‍ നേരിന്റെ രുദ്രാക്ഷം ചാര്‍ത്തി
കാടും പൂമേടും കാട്ടാറും താണ്ടി
നാവില്‍ തിരുനാമ മന്ത്രങ്ങള്‍ മാത്രം
പാടും നേരത്തെന്‍ പ്രാണനും നീയേ...
ശാസ്താവില്ലാതെന്‍ ജീവിതമില്ല....
(ശ്രീ ശബരീശാ.......)

സ്വാമിപാദം തേടി ഞാന്‍ നോമ്പുനോറ്റു വന്നിതാ
ശാപമുക്തി തേടി ഞാന്‍ ഭാരമേറ്റി വന്നിതാ...
അയ്യപ്പതൃപ്പാദമേ തന്നാലുമിനി മോചനം
കാരുണ്യസര്‍വ്വേശ്വരാ തന്നാലുമിനി താവളം...
എന്നെന്നും ശാസ്താവേ...അടിയങ്ങള്‍ക്കഭയം നീ....
(ശ്രീ ശബരീശാ.......)

വിശ്വമൂര്‍ത്തി കേള്‍ക്കുവാന്‍ പാടിവന്നൊരേഴ ഞാന്‍
സത്യദീപ്തി കാണുവാന്‍ ശരണമന്ത്രമോതി ഞാന്‍
വിശ്വൈക ധര്‍മ്മദേവാ തന്നാലുമിനി സാന്ത്വനം...
കര്‍പ്പൂര ദീപപ്രിയാ തന്നാലുമിനി ആശ്രയം....
എന്നെന്നും ശ്രീകണ്ഠാ...അടിയങ്ങള്‍ക്കഭയം നീ....
(ശ്രീ ശബരീശാ.......)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts