മാളികപ്പുറത്തമ്മേ
അയ്യപ്പഗാന സമാഹാരം
Maalikappurathamme (Ayyappa Songs Collection)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 10 2012 09:26:51.

മാളികപ്പുറത്തമ്മേ....മാളികപ്പുറത്തമ്മേ....
മാളികപ്പുറത്തമ്മന്‍ കോവിലില്‍ നാളികേരമുരുട്ടി ഞാന്‍
(മാളികപ്പുറത്തമ്മേ....)
കുളിര്‍കോരും സ്മരണയാലെ തളിര്‍വെറ്റില വിതറി ഞാന്‍
വരമഞ്ഞള്‍ കുങ്കുമം കുന്നിക്കുരുവും ചുറ്റും വിതറി ഞാന്‍
(കുളിര്‍കോരും സ്മരണയാലെ...)
ജയ്‌ ജയ്‌ ജയ്‌ അമ്മ മാതാ...ജയ്‌ ജയ്‌ ജയ്‌ ലോക മാതാ (2)

തളിരുപോലെയുള്ള പാദം തറയില്‍ അമര്‍ന്നു പൊങ്ങുന്നു
തളവളകള്‍ കിലുങ്ങുന്നു കടക കുണ്ഡലമാടുന്നു
(തളിരുപോലെയുള്ള...)
ശ്രുതിലയങ്ങള്‍ ചേരുന്നു ദ്രുതരസങ്ങള്‍ ഏറുന്നു
ജയ്‌ ജയ്‌ ജയ്‌ അമ്മ മാതാ...ജയ്‌ ജയ്‌ ജയ്‌ ലോക മാതാ (2)
(മാളികപ്പുറത്തമ്മേ....)

തായേ നീ ശരണം മായേ നീ ശരണം
മഞ്ജാംബികയേ ശരണം മഞ്ജമാതേ ശരണം..

വ്രതമെടുത്തു തിരുനടയില്‍ പുടവ വെച്ചു വണങ്ങീ ഞാന്‍
ഉടനുണർ‌ന്നനുഗ്രഹിച്ചു നടയില്‍ പിന്നെയുമാടുന്നു
(വ്രതമെടുത്തു...)
കുരവപ്പൂവുകള്‍ പാടുന്നു...കനകക്കാവടി ആടുന്നു..
കുരവപ്പൂവുകള്‍ പാടുന്നു...കനകക്കാവടി ആടുന്നു..
ജയ്‌ ജയ്‌ ജയ്‌ അമ്മ മാതാ...ജയ്‌ ജയ്‌ ജയ്‌ ലോക മാതാ (2)
(മാളികപ്പുറത്തമ്മേ....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts