വിശദവിവരങ്ങള്‍ | |
വര്‍ഷം | 1969 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പരമ്പരാഗതം |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 15 2012 12:51:48.
നരകവൈരിയാം അരവിന്ദാക്ഷന്റെ ചെറിയനാളത്തെ കളികളും തിരുമെയു് ശോഭയും കരുതി പൂക്കുന്നേന്‍ അരികേ വാ ഉണ്ണീ കണി കാണ്മാന് കണികാണും നേരം കമലനേത്രന്റെ നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തി കനകക്കിങ്ങിണി വളകള്‍ മോതിരം അണിഞ്ഞു കാണേണം ഭഗവാനേ മലര്മാതിന് കാന്തന് വസുദേവാത്മജന്‍ പലര്കാലേ പാടി കുഴലൂതി ഝിലുംഝിലേയെന്നു കിലുങ്ങും കാഞ്ചന ചിലമ്പിട്ടോടി വാ കണി കാണ്മാന് ശിശുക്കളായുള്ള സഖിമാരും താനും പശുക്കളേ മേച്ചു നടക്കുമ്പോള്‍ വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണന് അരികേ വാ ഉണ്ണീ കണി കാണ്മാന് ബാലസ്ത്രീകടെ തുകിലും വാരിക്കൊ - ണ്ടരയാലിന്‍ കൊമ്പത്തിരുന്നോരോ ശീലക്കേടുകള്‍ പറഞ്ഞും ഭാഷിച്ചും നീലക്കാര്‍വര്‍ണ്ണാ കണി കാണ്മാന് എതിരേ ഗോവിന്ദനരികേ വന്നൊരോ പുതുമയായുള്ള വചനങ്ങള്‍ മധുരമാംവണ്ണം പറഞ്ഞും താന്‍ മന്ദ - സ്മിതവും തൂകി വാ കണി കാണ്മാന് | |