കാനന പൂഞ്ചോല
സത്യനായക
Kaanana Poonchola (Sathyanayaka)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2012 18:22:15.
 
കാനന പൂഞ്ചോല തേടും
പേടമാന്‍ പോലെയെന്നുള്ളം
ദാഹാര്‍ത്തി പൂണ്ടിതാ തേടുന്നു നാഥാ
ജീവന്റെ ഉറവ നീയല്ലോ
(കാനന )

രാപകല്‍ കാത്തിരിപ്പൂ
നാഥാ നിന്നെ ഓര്‍ത്തിരിപ്പൂ
(രാപകല്‍ )
വ്യാകുലം നീക്കിയെന്‍ ആത്മാവിന്‍ പൈദാഹം
തീര്‍ക്കുവാന്‍ നീ വരില്ലേ
(കാനന )

ആശ്രിതര്‍ക്കെന്നുമെന്നും
ആലംബം നീ മാത്രമല്ലോ
(ആശ്രിതര്‍ക്കെന്നുമെന്നും )
നിന്‍ പരുദീസായില്‍ വന്നു ഞാന്‍ എന്നെന്നും
നിര്‍വൃതിയാര്‍ന്നിടട്ടേ
(കാനന )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts