ആയിരം കൈത്തിരി
സത്യനായക
Aayriram Kaithiri (Sathyanayaka)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍വിൻസെന്റ് ഗോമസ് ,പി സുശീലാദേവി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2012 16:54:06.
 
ആയിരം കൈത്തിരി കൈകളിലേന്തി
ആരാധനാര്‍ച്ചന ചെയ്യുന്നു ഞങ്ങള്‍
തങ്കപ്പൂത്താലമെടുത്തു പ്രപഞ്ചം
കൈ കോര്‍ത്തു നില്‍ക്കുന്നു ഞങ്ങളോടൊപ്പം
(ആയിരം )

വെള്ള വിരിച്ചു പ്രപഞ്ചമോരുങ്ങി
വെള്ളരിപ്രാവുകള്‍ ചുറ്റി പറന്നു
(വെള്ള )
പരിമള ധൂപം പരത്തി പ്രഭാതം
ബലിവേദിപൂജയ്ക്കു് സജ്ജമായി
(ആയിരം )

ആകാശഗോളങ്ങളമ്മാനമാടും
താരാപഥത്തിലെ രാജകുമാരന്‍
(ആകാശ )
ബലിയണച്ചീടുവാനെത്തുന്നു വീണ്ടും
മാനവഹൃദയമാം ദേവാലയത്തില്‍
(ആയിരം )

ജീവിതതാലത്തില്‍ അരിയും മലരും
അര്‍പ്പണം ചെയ്യുന്നു തരുമുമ്പില്‍ ഞങ്ങള്‍
(ജീവിത )
സന്തോഷസന്താപമദ്ധ്വാനമെല്ലാം
കതിരായി കനിയായി കാണട്ടെ നിത്യം
(ആയിരം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts