ദൈവപുത്രനു
സത്യനായക
Daivaputhranu (Sathyanayaka)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2012 17:26:53.
 
ദൈവപുത്രനു് കാഴ്ച നല്‍ക്കുവാന്‍
പൊന്നിളം മൂരില്ലാ കയ്യില്‍
വേദന തിങ്ങും ഹൃദന്തം തൂകും
കണ്ണീര്‍ തുള്ളികള്‍ മാത്രം - വെറും
കണ്ണീര്‍ തുള്ളികള്‍ മാത്രം

ദുഃഖത്തീയില്‍ എരിയുന്ന മക്കള്‍
നിന്‍ രൂപത്തില്‍ നീ മെനഞ്ഞൊരു മക്കള്‍
ഇരുളിന്‍ ഭീകരക്കോട്ടകള്‍ക്കുള്ളില്‍
വഴിയറിയാതെ ഉഴലുന്ന മക്കള്‍
(ദൈവപുത്രനു് )

പാപികള്‍ ഞങ്ങള്‍ക്കു് പറുദീസ നല്‍കാന്‍
ഭാരമേറും ക്രൂശില്‍ മരിച്ചു നീ
വഴിയും സത്യവും ജീവനുമാം നീ
ജീവിത വീഥിയില്‍ ദീപം തെളിയിക്കു
(വഴിയും )
(ദൈവപുത്രനു് )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts