നിത്യത തീർക്കുന്ന
സത്യനായക
Nithyatha Theerkkunna (Sathyanayaka)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2012 17:51:22.
 
നിത്യത തീര്‍ക്കുന്ന നിമിഷങ്ങളേ
സ്വര്‍ഗ്ഗം തുറക്കുന്ന നിമിഷങ്ങളേ
മര്‍ത്യനും ദൈവവും ഈ ത്യാഗവേദിയില്‍
നിത്യം ലയിക്കുന്ന നിമിഷങ്ങളേ
(മര്‍ത്യനും )
(നിത്യത )

കാല്‍വരിക്കുന്നിലെ ത്യാഗഫലങ്ങള്‍
നിത്യവും ഭാഗിച്ചു തരുന്നവനേ
(കാല്‍വരിക്കുന്നിലെ )
സ്നേഹിച്ചു സ്നേഹിച്ചീ കല്‍ക്കരിക്കട്ടയെ
വൈഢൂര്യമാക്കിയ ദൈവപുത്രാ
(സ്നേഹിച്ചു )
വരൂ വരൂ അവതരിക്കൂ
(നിത്യത )

പൂര്‍വ്വികരീജിപ്ടില്‍ കണ്ട സ്വപ്നങ്ങള്‍
പൂവണിയിക്കുന്ന ദൈവപുത്രാ
(പൂര്‍വ്വികരീജിപ്ടില്‍ )
രക്തവും മാംസവും ഭക്ഷണമായു് തന്ന
ഉത്തമനായകനേശുനാഥാ
(രക്തവും )
വരൂ വരൂ അവതരിക്കൂ
(നിത്യത )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts