ചിന്മയരൂപാ
സത്യനായക
Chinmayaroopa (Sathyanayaka)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2012 16:53:06.

ചിന്മയരൂപാ ചിരഞ്ജീവാ
സ്നേഹസ്വരൂപാ ജഗദീശാ
ജീവസന്ദായകാ നമിക്കുന്നു
കനിവോടെന്നും അനുഗ്രഹിക്കൂ
(ചിന്മയരൂപാ..)

ആയിരം വസന്തങ്ങൾ വിരിഞ്ഞാലും
ആയിരം മഴവില്ലു തെളിഞ്ഞാലും (2)
നിതാന്ത സൗന്ദര്യമേ നിന്റെ മുൻപിൽ
നിഷ്പ്രഭമല്ലോ ചരാചരങ്ങൾ (2)
(ചിന്മയരൂപാ..)

പൂനിലാവൊളി രാവിൽ നിറയുമ്പോൾ
പൂവുകൾ പുഞ്ചിരി പൊഴിക്കുമ്പോൾ (2)
സർഗ്ഗാത്മ ചൈതന്യമേ നിന്നുടെ
ശക്തിയെ വാഴ്ത്തുന്നു സർവവുമേ (2)
(ചിന്മയരൂപാ..)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts