ആപാദചൂടം
സത്യനായക
Aapaadachoodam (Sathyanayaka)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍വിൻസെന്റ് ഗോമസ് ,പി സുശീല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2012 17:24:57.
 
ആപാദചൂടം മുറിവണിഞ്ഞു
ആരാരുമില്ലാതെ ഒരു മനുഷ്യന്‍
വീണു കിടക്കുന്നു വഴിയരുകില്‍
ഏകനവന്‍ നിസ്സഹായനവന്‍
(ആപാദചൂടം )

തസ്ക്കരന്മാരെല്ലാമപഹരിച്ചു
പീഡകളേല്‍പ്പിച്ചു പരിത്യജിച്ചു
ആ വഴി വന്നൊരാചാര്യനപ്പോള്‍
ആ ദീനനെ കണ്ടു കടന്നു പോയി

ലേവായനും പിന്നെ അതിലേ വന്നു
പീഡിതനെ കണ്ടു കടന്നു പോയി
(ലേവായനും )
ആ വഴി വന്നൊരു സമറായനോ
ആ ദീനനെക്കണ്ടു മനസ്സലിഞ്ഞു

തൈലവും വീഞ്ഞും അവന്‍ പകര്‍ന്നു
മുറിവുകള്‍ കെട്ടി ഉപചരിച്ചു
ആ ഹതഭാഗ്യനെ അവനെടുത്തു
സത്രത്തിലാക്കി പണം കൊടുത്തു

ആരാണയല്‍ക്കാരന്‍ കേട്ടുകൊള്‍വിന്‍
ആരെന്നു നോക്കാതെ നന്മ ചെയ്യാന്‍
സ്വാര്‍ത്ഥതയില്ലാതെ എത്തുന്നവന്‍
അവനാണയല്‍ക്കാരന്‍ അറിഞ്ഞുകൊള്‍വിന്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts