അഗതികള്‍ ഞങ്ങള്‍
സത്യനായക
Agathikal Njangal (Sathyanayaka)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍സാംജി ആറാട്ടുപുഴ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 14 2012 09:01:42.
 
അഗതികള്‍ ഞങ്ങള്‍ നിന്‍ തിരുനടയില്‍ അണയുന്നു സ്നേഹനാഥാ
ഹൃദയചഷകത്തില്‍ നിറയും നിര്‍മ്മല സ്നേഹമരന്ദവുമായു്
സ്നേഹമരന്ദവുമായു്

കാണിക്കമണ്ഡപം തന്നില്‍ പണ്ടു നീ തിരുമിഴിക്കുളിരണിഞ്ഞില്ലേ (2)
പൊന്നിനാലല്ല വെള്ളിയാലല്ല വിധവ സമര്‍പ്പിച്ച ചില്ലിനാലേ
(അഗതികള്‍ )

മാണിക്യമില്ല മരതകമില്ല കാണിക്ക നല്‍കുവാന്‍ കൈക്കുമ്പിളില്‍
മലരും കനിയും എരിയും തിരിയും സുരഭില ധൂപവും മാത്രമല്ലോ
(അഗതികള്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts