ഇതാ മനുഷ്യൻ
സത്യനായക
Itha Manushyan (Sathyanayaka)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍വിൻസെന്റ് ഗോമസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 14 2012 09:27:11.
 
ഇതാ മനുഷ്യന്‍ (2)
ഇതാ മനുഷ്യന്‍ നിര്‍മ്മലന്‍
ലോകപാപം ഏറ്റു വാങ്ങിയവന്‍
ത്യാഗസുരഭില ബലിയായ്ത്തീര്‍ന്നവന്‍
നമ്മുടെ രക്ഷകന്‍ നാഥന്‍
ഇതാ മനുഷ്യന്‍

ക്രൂരമാം വിധി തീര്‍പ്പു നല്‍കും മരണം ഏറ്റു വാങ്ങി
മനുഷ്യരക്ഷ നേടുവാനായു് കുരിശു പേറുന്നു - നാഥന്‍
കുരിശു പേറുന്നു
ഇതാ മനുഷ്യന്‍

ചാട്ടവാറിന്‍ അടികളാലേ അവശനായ നാഥന്‍
കുരിശിന്‍ ഭാരം പേറി വഴിയില്‍ തളര്‍ന്നു വീഴുന്നു
നാഥന്‍ തളര്‍ന്നു വീഴുന്നു
സ്നേഹസാഗരമാകുമമ്മ സുതനെ നോക്കി നിന്നു (2)
വഴിയരുകില്‍ കേണിടുന്നു ജെറുസലേം സ്ത്രീകള്‍
പൊട്ടിക്കരഞ്ഞിടും സ്ത്രീകള്‍
ഇതാ മനുഷ്യന്‍

ക്രൂരമായു് തിരുമേനി ക്രൂശില്‍ തറച്ചു
ക്രൂശുയര്‍ത്തി
മനുഷ്യപുത്രന്‍ മരക്കുരിശില്‍ പിടഞ്ഞു വേദനയാല്‍
നാഥന്‍ പിടഞ്ഞു വേദനയാല്‍
ഇതാ മനുഷ്യന്‍

ലോകമേ മനസ്സാക്ഷിയില്ലേ
കരുണ ലേശമില്ലേ
(ലോകമേ )
സഹജരേ
നമുക്കായു് നാഥന്‍ ബലിയായ്ത്തീര്‍ന്നില്ലേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts