പാപിയാമെന്നുടെ
സത്യനായക
Paapiyaamennude (Sathyanayaka)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍സതീഷ്‌ ബാബു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 14 2012 09:21:45.
 
പാപിയാമെന്നുടെ പരിദേവനങ്ങള്‍
പാരം ശ്രവീക്കൂ ദേവാ
ഘോരമാം മാമക ചെയ്തികളോരോന്നും
കാരുണ്യമോടെ നീ ക്ഷമിക്കൂ
പാപിയാമെന്നുടെ പരിദേവനങ്ങള്‍

പാപ വിമോചകന്‍ നീയാണല്ലോ
കാരുണ്യവാരിധി നീ താനല്ലോ
(പാപ )
ഹീനമാം മാമക നീച കൃത്ത്യങ്ങളെ
നിന്‍ തിരുചോരയാല്‍ കഴുകീടണേ
പാപിയാമെന്നുടെ പരിദേവനങ്ങള്‍

നിന്‍ മന്ത്രനാദം എന്താനന്ദം
നിന്‍ സന്നിധാനം ധന്യവുമായു്
(നിന്‍ മന്ത്രനാദം )
നീ തുറന്നീടുക എന്‍ അധരങ്ങളെ
നിന്‍ സ്തുതികള്‍ പാടി ഞാന്‍ പുകഴ്ത്തീടട്ടെ
(പാപിയാമെന്നുടെ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts